സ്വർണ്ണവില കുതിക്കുന്നു: പവന് 240 രൂപ വർധിച്ച് 36,360 രൂപയായി

8

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്.