പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

10

പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. 25നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 26നും 27നും സഭ ചേരില്ല. 28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2വരെ നന്ദിപ്രമേയത്തിലുള്ള ചർച്ചയും നടക്കും. ജൂൺ നാലിനാണ് 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ട് സമർപ്പണവും. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂൺ 14ന് സമ്മേളനം സമാപിക്കും.