അട്ടപ്പാടിയില്‍ മൂന്ന് വയസുകാരന് നേരെ തെരുവുനായ് ആക്രമണം

3

പാലക്കാട് അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്.
തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

Advertisement
Advertisement