അമൃത് സറിൽ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം

3

അമൃത് സറിൽ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം. മൂന്ന് നിലകളിലേക്ക് തീ പടർന്നു. നിരവധി രോഗികളും സന്ദർശകരും കുടുങ്ങിയാതായാണ് വിവരം. തീ പടർന്നത് പാർക്കിംഗ് സ്ഥലത്തെ ട്രാന്സ്ഫോർമറിൽ നിന്നാണ്. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യഥാസമയം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 40 മിനിറ്റിനുള്ളിൽ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ മൂന്നിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. ഒപിഡിക്ക് സമീപം സ്ഥാപിച്ച രണ്ട് ഇലക്ട്രിക് ട്രാൻസ്‌ഫോർമറുകളിൽ സ്‌ഫോടനം ഉണ്ടായതായി പ്രിൻസിപ്പൽ ജിഎം സി രാജീവ് കുമാർ ദേവഗൺ അറിയിച്ചു.

Advertisement
Advertisement