തൃശൂരിൽ വീണ്ടും ജലദുരന്തം: അയിനിക്കാട് തുരുത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

49

പറപ്പൂരിന് സമീപം മുള്ളൂർ അയിനിക്കാട് തുരുത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥി ഷാഹുല്‍,  വട്ടംകുളം സ്വദേശി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. കൊയ്ത്തൊഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിലാണ് അപകടം. ബന്ധുവീട്ടിലെത്തിയതായിരുന്നു വിദ്യാർഥികൾ. കഴിഞ്ഞ ദിവസം ചാവക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചിരുന്നു.

Advertisement
Advertisement