അയ്യന്തോളിൽ പാടത്ത് പുല്ലിന് തീ പടർന്നു: അഗ്നിരക്ഷാസേനക്ക് എത്താൻ തടസം; കൗൺസിലറുടെ നേതൃത്വത്തിൽ സമീപത്തെ വീടുകളിൽ നിന്നും വെള്ളമെത്തിച്ച് രക്ഷാപ്രവർത്തനം

28


അയ്യന്തോൾ ടെമ്പിൾ അവന്യൂവിൽ പാടത്തിന് തീപിടിച്ചു. പൂങ്കുന്നം ഡിവിഷൻ കൗൺസിലർ ഡോ.വി.ആതിരയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും കോർപ്പറേഷനിലെ പുല്ലുവെട്ടുന്ന തൊഴിലാളികളും ചേർന്ന് തീയണച്ചു. ഫയർഫോഴ്സ് വാഹനത്തിന് കടന്നു ചെല്ലാൻ പറ്റാത്ത വഴിയായതിനാൽ സമീപത്തെ വീടുകളിൽ നിന്ന് വെള്ളമെത്തിച്ചാണ് തീ കെടുത്തിയത്. പാടത്തെ പകുതിയിലധികം പ്രദേശത്ത് തീപടർന്നിരുന്നു.