അവിട്ടത്തൂരിൽ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

44

ഇരിങ്ങാലക്കുട പുല്ലൂരിൽ അപകടത്തില്‍ പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന്‍ ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികനായ ക്ലെവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വ്യാഴ്യാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. ചാലക്കുടി നിര്‍മല കോളജിലെ എന്‍ജിനീയറിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ക്ലെവിന്‍.

Advertisement
Advertisement