ഇടി മിന്നലിൽ എളവള്ളി മേഖലയിൽ വ്യാപക നാശം; വീടിന് വിള്ളൽ, വൈദ്യുതോപകരണങ്ങൾ നശിച്ചു

11

ഇടി മിന്നലിൽ എളവള്ളി മേഖലയിൽ വ്യാപക നാശം. വീടുകൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തീഗോളം താഴെക്ക് വരുകയും വൻ സ്ഫോടനമുണ്ടാകുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 16-ാം വാർഡിൽ വടക്കീറ്റ് പോളിൻ്റെ വീടിൻറെ തറയിൽ വിള്ളലുണ്ടായി. കല്ലുകയും ടൈലുകളും ഇളകി തെറിച്ചു. ഫാൻ, ബൾബുകൾ എന്നിവക്കും കേടു സംഭവിച്ചു. സമീപത്തെ വെള്ളറ ഷാജു, ആട്ടൂർ രാജേഷ്, സുരേഷ്,പുലിക്കോട്ടിൽ ജോജു, വടക്കൻ ബൈജു, എന്നിവരുടെ വീടുകളിലെ ഫാനുകൾ, ബൾബുകൾ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വാർഡംഗം ലിസി വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ജെ സ്റ്റാൻലി എന്നിവർ വീടുകൾ സന്ദർശിച്ചു.

IMG20210417072145