ഇയ്യാലിൽ നായ ചാടി ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

36

കേച്ചേരിക്ക് സമീപം ഇയ്യാലിൽ നായ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ങ്ങരംകുളം സ്വദേശികളായ അമ്പാട്ടയിൽ വീട്ടിൽ വിജയൻ മകൻ സനൽ(26), വാഴപ്പുള്ളി വീട്ടിൽ ശങ്കരൻകുട്ടി മകൻ വിഷ്ണു(26) എന്നിവർക്കാണ് പരിക്കേറ്റത്. ചെമ്മന്തട്ടയിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.