ഇരിങ്ങാലക്കുടയിൽ ബസിൽ നിന്നും തെറിച്ചു വീണ് മതിലകം സ്വദേശിനിക്ക് പരിക്ക്

91

ഇരിങ്ങാലക്കുടയിൽ ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയിക്ക്(23) ആണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ കാട്ടൂർ റോഡിലാണ് അപകടം. പരിക്കേറ്റ അലീനയെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന എം.എസ്.മേനോൻ ബസിൽ നിന്നുമാണ് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണത്. സ്റ്റാൻഡിൽ നിന്ന് മെയിൻ റോഡ് വഴി പോകേണ്ട ബസ്, കാട്ടൂർ റോഡിൽ നിന്ന് തിരിഞ്ഞ് ബൈപാസ് റോഡിലൂടെ പോകുമ്പോൾ വളവിൽ വച്ചാണ് അപകടം. ബസിൽ പിൻഭാഗത്ത് നിൽക്കുകയായിരുന്ന യുവതി തെറിച്ചു പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

Advertisement
Advertisement