ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം: മരുന്ന് മൊത്ത വ്യാപാര സ്ഥാപനം കത്തി നശിച്ചു, ആളപായമില്ല

96

ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം. ഠാണാവിലെ സെൻ്റ് തോമസ് കത്തീഡ്രൽ ഷോപ്പിംഗ് കോപ്ലക്സിലാണ് തീപ്പിടുത്തം. കെട്ടിടത്തിൻ്റെ പുറക് വശത്ത് ഒന്നാം നിലയിലുള്ള മരുന്ന് മൊത്തവ്യാപാര സ്ഥാപനത്തിനുള്ളിൽ നിന്നാണ് പുക ഉയർന്നത്. ജീവനക്കാർ താഴത്തേക്ക് ഇറങ്ങിയ സമയത്താണ്  തീപ്പിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട ഫയർ ഫോഴ്സിൽ നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തീവ്രശ്രമത്തിലാണ് തീയണച്ചത്. 250 ചതുരശ്ര അടിയുള്ള കടയിൽ ഉണ്ടായിരുന്ന മരുന്നുകളും രേഖകളുമെല്ലാം കത്തി നശിച്ചു.