ഇരിങ്ങാലക്കുട വല്ലക്കുന്നിൽ ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം: അപകടം ബന്ധുവിൻറെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ; ഭർത്താവിന് ഗുരുതര പരിക്ക്

58
8 / 100

ഇരിങ്ങാലക്കുട വല്ലക്കുന്നിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. കോടാലി മറ്റത്തൂർ സ്വദേശി മേലൂക്കാരൻ വീട്ടിൽ ലൂയിസിൻ്റെ ഭാര്യ മേഴ്സിയാണ് (47) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ലൂവിസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു‌. വല്ലക്കുന്നിൽ ബന്ധുവിൻറെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മേഴ്സി സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വല്ലകുന്ന് ജംഗ്ഷനില്‍ ശനിയാഴ്ച്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. മേഖലയിൽ അപകട മേഖലയാണ് വല്ലക്കുന്ന്.