എതിരെ വന്ന വാഹനത്തിനു വഴി മാറുന്നതിനിടെ കണ്ടെയ്നർ ലോറി റോഡരികിലെ വീട്ടിലേക്കു ചരിഞ്ഞു

16

ആലത്തൂരിൽ എതിരെ വന്ന വാഹനത്തിനു വഴി മാറുന്നതിനിടെ കണ്ടെയ്നർ ലോറി റോഡരികിലെ വീട്ടിലേക്കു ചരിഞ്ഞു. വീടിന്റെ മതിലും പടിയും തകർത്ത ലോറി അരികിലെ മാവിന്റെ കൊമ്പുകളിൽ തടഞ്ഞാണു നിന്നത്. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ചിറ്റിലഞ്ചേരി ജംക്‌ഷനു സമീപമുള്ള രാമനിലയം ജയചന്ദ്രന്റെ വീട്ടിലേക്കാണു ലോറി ചരിഞ്ഞത്. കൊല്ലങ്കോട് നിന്ന് എറണാകുളത്തേക്ക് അരിയുമായി പോകുകയായിരുന്നു ലോറി. എതിരെ ട്രാവലർ വരുന്നതു കണ്ടു ലോറി അരികിലേക്ക് ഒതുക്കിയതോടെ ഇടതുവശത്തെ ചക്രങ്ങൾ പാതയിൽ നിന്നു മണ്ണിലേക്കിറങ്ങി. തിരികെ പാതയിലേക്കു കയറാൻ ശ്രമിക്കുമ്പോൾ അരിക് ഇടിഞ്ഞു ലോറി ചരിയുകയായിരുന്നു. അപകടത്തിനു തൊട്ടു മുൻപു വരെ ജയചന്ദ്രൻ വീടിനു മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. അപകടസമയത്തു വീട്ടിനുള്ളിലേക്കു പോയതു രക്ഷയായി.

Advertisement
Advertisement