എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്

12

എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. കാണിപ്പയ്യൂർ കണ്ടേരി വളപ്പിൽ വീട്ടിൽ റജുല, മക്കളായ റംഷാദ്, റബീഹ് എന്നിവർക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി പാഴിയോട്ടുമുറി റേഷൻ കടക്ക് സമീപം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടം. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement