
എരുമപ്പെട്ടിയിൽ പൂച്ച ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പഴവുർ കറുപ്പും വീട്ടിൽ സലാം (40), ഒറീസ സ്വദേശി രാജേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി തിപ്പിലശ്ശേരി പാടത്തിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്നിൽ പൂച്ച ചാടുകയായിരുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ദ ചികിൽസക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.