എരുമപ്പെട്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പഴവൂർ മൂത്തേടത്ത് വീട്ടിൽ നിഷാദ് (30), സഹോദരൻ ശ്രീജിത്ത് (27) എരുമപ്പെട്ടി മുരിങ്ങത്തേരി വീട്ടിൽ എൽഡ്രിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. നിഷാദിന്റെ പരിക്കാണ് സാരമുള്ളത്. പഴവൂർ റോഡിന് സമീപത്താണ് അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ പരിക്കേറ്റ് കിടന്നവരെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement
Advertisement