ഏങ്ങണ്ടിയൂരിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

3

ദേശീയപാത വാടാനപ്പള്ളി ഏങ്ങണ്ടിയൂർ ഏത്തായിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ തിരുമംഗലം ചെട്ടി പാറൻ പങ്കജത്തിന്റെ മകൻ ധനേഷ് ( 22)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പൊക്കുളങ്ങര കുന്നത്ത് സുമേഷിന്റെ മകൻ ഹരികൃഷ്ണനാണ് ( 2 2 ) പരിക്കേറ്റത്. രണ്ടുപേരെയും ഏങ്ങണ്ടിയൂരിലേയും വാടാനപ്പള്ളിയിലേയും ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ധനേഷിനെ രക്ഷിക്കാനായില്ല.

Advertisement
Advertisement