ഒല്ലൂരിൽ ഗ്യാസ് പൈപ്പ്ലൈനിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കല്ലേറ്റുംഖര വാഴപ്പിള്ളി ലാസർ (53) ആണ് പരിക്കേറ്റത്. ഒല്ലൂർ തലോർ മാതൃഭൂമി ഓഫീസിന് സമീപമുള്ള ഗ്യാസ് ലൈനിനു വേണ്ടി എടുത്ത കുഴിയിലാണ് വീണത്. ലാസറിന് തലക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ലാസറിനെ ഒല്ലൂർ ആക്ടസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പാണ് കേച്ചേരിക്ക് സമീപ ചൂണ്ടലിൽ സി.പി.എം നേതാവ് ഗ്യാസ് പൈപ്പ് ലൈൻ കുഴിയിൽ വീണ് മരിച്ചത്.
Advertisement
Advertisement