ഒല്ലൂരിൽ ടെമ്പോ ട്രാവലർ ഡിവൈഡറി കയറി അപകടം: കൊടുങ്ങല്ലൂർ സ്വദേശി കുടുംബത്തിലെ മൂന്ന് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

28

ഒല്ലൂരിൽ ടെമ്പോ ട്രാവലർ ഡിവൈഡറി കയറി അപകടം: കൊടുങ്ങല്ലൂർ സ്വദേശി കുടുംബത്തിലെ മൂന്ന് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. കൊടുങ്ങല്ലൂർ ഈശ്വരമംഗലത്ത് വീട്ടിൽ കുഴിക്കാടൻ വീട്ടിൽ നിത്യ (31), ദീപക് (36), ആദിത് (അഞ്ച്), അദ്വൈത് (മൂന്ന്), രചന (36) എന്നിവർക്കാണ് പരിക്കേറ്റത്. മരത്താക്കര കുഞ്ഞനംപാറക്കടുത്ത് വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഡിവൈഡറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement