കടപ്പുറം മുനക്കക്കടവിൽ മൽസ്യബന്ധനത്തിനിടെ ബോട്ടിൽ വീണ് തൊഴിലാളിക്ക് പരിക്ക്

12

ചാവക്കാട് കടപ്പുറം മുനക്കക്കടവിൽ മത്സ്യബന്ധന ബോട്ടിൽ വീണ് തൊഴിലാളിക്ക് പരിക്ക്. താനൂർ കൊട്ടിലകത്ത് ബാപ്പുട്ടിക്കാണ് (49) പരിക്ക് പറ്റിയത്. മുനക്കക്കടവ് ഫിഷ് ലാൻറിങിനു സമീപത്ത് വെച്ചാണ് അപകടം. ചാവക്കാട് ഹയത്ത് ആശുപത്രിയിലെത്തിച്ച ബാപ്പുട്ടിയെ പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.