കാസർക്കോട് കാലിക്കടവിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മരിച്ചു

20
8 / 100

കാസർക്കോട് കാലിക്കടവിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മരിച്ചു. നീലേശ്വരം, ചീമേനി പോലിസ് സ്റ്റേഷനുകളുടെ ചുമതലയുളള സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മനോഹരനാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെയ്നർ ലോറിയുമായി കൂട്ടിയടിച്ചത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.