കുന്നംകുളം കടവല്ലൂരിൽ ശബരിമല തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു

11

കുന്നംകുളം കടവല്ലൂരിൽ ശബരിമല തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശി ശാന്തശേരി വീട്ടിൽ വൈശാഖ് (25) ചാവക്കാട് ചക്കണ്ടം വീട്ടിൽ ഹരിദാസ് (37), കർണ്ണാടക സ്വദേശി സജ്ജയൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പെരുമ്പിലാവ് കടവല്ലൂർ സ്കൂൾ സ്റ്റോപ്പിന് സമീപത്താണ് അപകടം. എ.ടി.എം കൗണ്ടറുകളിൽ നിറക്കാനുള്ള പണവുമായി പോയിരുന്ന പിക്കപ്പ് വാനുമായിട്ടാണ് ശബരിമല തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിച്ചത്.

Advertisement
Advertisement