കുന്നംകുളം മത്സ്യമാർക്കറ്റിൽ അമോണിയ വാതകം ചോർന്നു

19
8 / 100


കുന്നംകുളം തുറക്കുളം മത്സ്യമാർക്കറ്റിൽ അമോണിയ വാതകം ചോർന്നു. മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്. കുന്നംകുളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ചോർന്ന വാതകം നിർവീര്യമാക്കി. അമോണിയ വാതകത്തിലെ രൂക്ഷഗന്ധം പ്രദേശത്ത് വ്യാപിച്ചത് പടർന്നത് പ്രദേശവാസികൾക്കും മത്സ്യമാർക്കറ്റിൽ എത്തിയവരെയും പ്രയാസത്തിലാക്കി. പ്ലാൻറിലെ തൊഴിലാളികളും ഫയർഫോഴ്സ് സംഘവും ചേർന്ന് വാൽവ് അടച്ചാണ്  വാതകത്തിന്റെ ചോർച്ച തടഞ്ഞത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജയകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ, ഫയർ ഓഫീസർമാരായ നിധിൻ, വിഷ്ണുദാസ്, പവിത്രൻ, ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.