കുന്നംകുളത്ത് ക്ഷേത്ര ജീവനക്കാരിയെ ക്ഷേത്ര കിണറ്റിലെ തുടി കാലിൽ തുങ്ങി മരിച്ച നിലയിൽ

31

കുന്നംകുളത്ത് ക്ഷേത്രം ജീവനക്കാരിയെ ക്ഷേത്രത്തിനകത്തെ കിണറ്റിലെ തുടി കാലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ കൊടുവായൂര്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാക്കത്ത് ജയന്റെ ഭാര്യ ഉഷ (55)യാണ് മരിച്ചത്. കുന്നംകുളം ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് ഊട്ടുപുരയോട് ചേര്‍ന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കുറെ കാലമായി ക്ഷേത്രത്തിലെ ജീവനക്കാരിയാണ്. രാവിലെ നട അടച്ച ശേഷം തുടര്‍ന്നുള്ള ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിൽ എത്തിയ ഇവർ ഉച്ചക്ക് ശേഷം ക്ഷേത്രത്തിൽ വീണ്ടും എത്തിയതായിരുന്നു. തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തി നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement
Advertisement