കുന്നംകുളത്ത് ബൈക്കിന് പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ തലയടിച്ച് റോഡിൽ വീണ വീട്ടമ്മക്ക് ദാുണാന്ത്യം

81

കുന്നംകുളത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കുടനിവർത്തുന്നതിനിടെ തലയിടിച്ച് റോഡിൽ വീണ വീട്ടമ്മക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ കുട്ടൻകുളങ്ങറ ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. ചൊവ്വുന്നൂർ മില്ലിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.