കുന്നംകുളത്ത് വീണ്ടും അപകടം: കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

6

കുന്നംകുളം പാറേമ്പാടത്ത് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു
പോര്‍ക്കുളം സ്വദേശികളായ മേപ്പാടത്ത് വീട്ടില്‍  സുബിന്‍ (24), വടക്കന്‍ വീട്ടില്‍  വിഷ്ണു ( 25 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവര്‍ക്കും തലയിലും മുഖത്തും കാലിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ ഒരു വശവും തകര്‍ന്നു.

Advertisement
Advertisement