കൂത്തുപറമ്പിൽ ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തൃശൂർ സ്വദേശിനി

210

കൂത്തുപറമ്പിൽ ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കനറാ ബാങ്ക് മാനേജർ കെ എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന
ഇന്ന് രാവിലെയാണ് കൂത്തുപറമ്പ് കനാറാ ബാങ്ക് മാനേജർ കെ.എസ്.സപ്നയെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ മാനേജർ 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തു നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജോലി സംബദ്ധമായ മാനസീക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
38 കാരിയായ സപ്ന തൃശൂർ സ്വദേശിനിയാണ്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. കൂത്തുപറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.