കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

40

കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ‘ജയ് ഗുരു’ ബസ്സിനാണ് തീ പിടിച്ചത്.

Advertisement

ബസ്സിന്റെ മുൻവശത്തുനിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഒതുക്കി നിർത്തി ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. യാത്രക്കാർ ഇറങ്ങിയതോടെ ബസ്സിന്റെ അടിഭാഗത്തുനിന്നും തീ കത്തി പടര്‍ന്നു. ഇതോടെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടര്‍ന്നു. പിറകെ കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാസേനയും സംഭവസ്ഥത്തേക്ക് എത്തി.

തീ പിടുത്തം മൂലം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്. ഒടുവില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement