കേച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

12

കേച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ വരടിയം സ്വദേശി മമ്പുള്ളി വീട്ടിൽ രാഘവൻ മകൻ സതീഷ്(50), സ്കൂട്ടർ യാത്രികൻ മുണ്ടൂർ സ്വദേശി ഷാജി മകൻ അർജുൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. കേച്ചേരി സെന്ററിൽ എസ്.ബി.ഐ ശാഖക്ക് സമീപത്തായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement