കേച്ചേരിയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് 12 വയസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു

2

കേച്ചേരിയിൽ രോഗിയുമായി പോകുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് 12 വയസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ആംബുലൻസിലെ യാത്രക്കാരായ എളവള്ളി സ്വദേശികളായ പുഴങ്ങരയില്ലത്ത് അബ്ദുൽ റഹ്മാൻ്റെ ഭാര്യ ഹൈറുന്നീസ (60) ,മകൻ ഷെജീർ (35), ഭാര്യ മുഫീദ (22), ആംബുലൻസ് ഡ്രൈവർ ചൊവ്വന്നൂർ സ്വദേശി കണ്ണനായ്ക്കൽ ക്ലിൻ്റൺ (29), കാർ യാത്രക്കാരായ പാഞ്ഞാൾ വെള്ളാണ്ടത്ത് വിനോദിൻ്റെ ഭാര്യ ശരണ്യ (32), മകൻ ആദിനാഥ് (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേച്ചേരി മഴുവഞ്ചേരിയിലാണ് അപകടം.

Advertisement
Advertisement