കേച്ചേരിയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് പത്ത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

7

കേച്ചേരിയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് പത്ത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രികൻ പെരുമണ്ണ് ശ്രീലത ഭവനിൽ ഉമേഷ് മകൻ രോഹിത്(10), സ്കൂട്ടർ യാത്രികരായ പെരുമണ്ണ് സ്വദേശികളായ പന്തീരായിൽ വീട്ടിൽ രാഘവൻ മകൻ സത്യൻ(52), പന്തീരായിൽ വീട്ടിൽ കുമാരൻ മകൻ ബൈജു(48) എന്നിവർക്കാണ് പരിക്കേറ്റത്. കേച്ചേരി പെരുമണ്ണ് കാർത്ത്യായനി അമ്പലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.