കേച്ചേരി പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്, ബസിന്റെ മുൻഭാഗം തകർന്നു

44

കേച്ചേരി പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കുന്നംകുളം റോഡിൽ കേച്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സിയുടെ ജൻറം ബസ് ആണ് അപകടത്തിൽപ്പെട്ടത്. കേച്ചേരി പാലത്തിൽ വെച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ മധുര സ്വദേശി പാണ്ടി മകൻ മുത്തു(35), സഹായി മധുര സ്വദേശി കറുപ്പ്സാമി മകൻ അരുൺ(24) എന്നിവരെ മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുമായി ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ബസിന്റെ മുൻഭാഗം തകർന്നു.