കൊച്ചി വാഴക്കാലയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; മരിച്ചത് ഇടുക്കി സ്വദേശിനി, മാനസീകാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് പോലീസ്

21
8 / 100

കൊച്ചി വാഴക്കാലയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ. ഇടുക്കി സ്വദേശിനി സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയാണ് സിസ്റ്റർ ജെസീന. കോൺവെന്റിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺഗ്രീറേഷൻ അംഗമാണ് സിസ്റ്റർ ജെസീന. കന്യാസ്ത്രീ വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് പറയുന്നു.