കൊടകരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്; അപകടത്തിൽ സ്കൂട്ടർ കത്തി നശിച്ചു

19

ദേശീയപാതയിലെ കൊളത്തൂര്‍ സെന്ററില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ടാങ്ക് തകര്‍ന്ന് തീപിടിച്ച് സ്‌കൂട്ടര്‍ പൂര്‍ണമായി കത്തി നശിച്ചു. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെയാണ് സംഭവം. പുതുക്കാട് ഫയര്‍ ഫോഴ്‌സും കൊടകര പൊലിസും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു

Advertisement
Advertisement