കൊടുങ്ങല്ലൂരിൽ ട്രാൻസ്ഫോർമറിൽ പൊട്ടിത്തെറി

11

കൊടുങ്ങല്ലൂരിൽ ട്രാൻസ്ഫോർമറിൽ പൊട്ടിത്തെറി. നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. വടക്കേ നടയിൽ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ട്രാൻസ്ഫോർമറിലാണ് അപകടം. വൈദ്യുതി ലൈനിലെയും ട്രാൻസ്ഫോർമറിലെയും അറ്റക്കുറ്റപണികൾക്ക് ശേഷം ചാർജ് ചെയ്തപ്പോഴായിരുന്നു അപകടം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളുകയും ചെയ്തു. വീടുകളിയെും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്തു. പലയിടത്തും വൈദ്യുതി തകരാറിലാവുകയും ചെയ്തു.