കൊടുങ്ങല്ലൂരിൽ വയോധികക്ക് നേരെ കുറുക്കന്റെ ആക്രമണം

11

കൊടുങ്ങല്ലൂരിൽ വയോധികക്ക് നേരെ കുറുക്കന്റെ ആക്രമണം. മേത്തല വയലമ്പത്ത് വെള്ളാശേരി മുകുന്ദന്റെ ഭാര്യ പ്രേമയെ (64) ആണ് കുറുക്കൻ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കഴുകിയെടുത്ത തുണി ഉണക്കാൻ വിരിക്കുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ കുറുക്കൻ കാലിൽ കടിക്കുകയായിരുന്നു. വലതുകാലിലെ മാസം കടിച്ചെടുത്ത നിലയിലാണ്. മെഡിക്കൽ കോളേജിൽ ചികിൽസ തേടി. പ്രദേശത്ത് വ്യാപകമായി കുറുക്കന്റെ ശല്യമുണ്ടെന്ന് പരാതിപ്പെടുന്നു.

Advertisement
Advertisement