കൊയമ്പത്തൂരിലെ വാഹനാപകടത്തിൽ പരിക്കേറ്റ വാടാനപ്പള്ളി സ്വദേശി മരിച്ചു

50

കോയമ്പത്തൂരിലുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാടാനപ്പള്ളി സ്വദേശി മരിച്ചു. ഗണേശമംഗലം ബീച്ച് മൊയ്തീൻ പള്ളിക്ക് സമീപം ഇത്തിക്കാട്ട് സുരേഷിന്റെ മകൻ സനൂഷ് (26) ആണ് മരിച്ചത്. ഈ മാസം രണ്ടിന് രാത്രി 10.30 ഓടെ കൂട്ടുകാരനെ വിളിക്കാൻ ബൈക്കിൽ പോകുമ്പോൾ വലതുഭാഗത്തുകൂടെ വന്നിരുന്ന മറ്റൊരു ബൈക്ക് സനൂഷ് ഓടിച്ചിരുന്ന വാഹനത്തിൽ കൂട്ടിയിടി ക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂഷിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു

Advertisement
Advertisement