കോട്ടയത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

17

കോട്ടയം മറിയപ്പള്ളിക്ക് സമീപം മുട്ടത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളത്തൂര്‍പ്പറമ്പില്‍ രാജമ്മ(75) മൂത്ത മകനായ സുഭാഷ് എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്.
രാജമ്മ ഏറെനാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാജമ്മയുടെ മറ്റൊരു മകന്‍ വീട്ടിലെത്തിയപ്പോളാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം അടക്കം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Advertisement
Advertisement