കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവികസേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

17

കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്നൻ്റ് അഭിഷേക് കുമാർ ആണ് മരിച്ചത്. അഭിഷേക് അടക്കം 8 നാവികർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്