കോഴിക്കോട് നന്തിബസാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

6
4 / 100

കോഴിക്കോട് നന്തിബസാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൂടാടി ഹിൽബസാർ സ്വദേശി കളരിവളപ്പിൽ ലത്തീഫ് ( 42 ) ആണ് മരണപ്പെട്ടത് . ശനിയാഴ്ച വൈകീട്ട് നാലോടെ കൊയിലാണ്ടി ആനക്കുളത്ത് വെച്ച് ലത്തീഫ് സഞ്ചരിച്ച ബൈക്ക് ഫോർച്യുണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പവേശിപ്പിച്ചെങ്കിലും ജീവൻ ക്ഷിക്കാനായില്ല .