ഗുരുവായൂരിൽ ഓട്ടോറിക്ഷ തട്ടി നിയന്ത്രണം വിട്ട് വീണ സ്കൂട്ടർ യാത്രികരിൽ നാല് വയസുള്ള കുട്ടികൾക്കും യുവതിക്കും പരിക്ക്

10

ആഷിഫയും കുട്ടികളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ഓട്ടോറിക്ഷയിൽ തട്ടി വീഴാണ് അപകടം

ഗുരുവായൂരിൽ ഓട്ടോറിക്ഷ തട്ടി നിയന്ത്രണം വിട്ട് വീണ സ്കൂട്ടർ യാത്രികരിൽ നാല് വയസുള്ള കുട്ടികൾക്കും യുവതിക്കും പരിക്ക്. ബ്രഹ്മകുളം തുളഞ്ചേരി വീട്ടിൽ ആഷിഫ (33), നാസിം (നാല്), നിസാം (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ബ്രഹ്മകുളം അപ്പു മാസ്റ്റർ സ്കൂൾ റോഡിന് സമീപത്തായിരുന്നു അപകടം. ആഷിഫയും കുട്ടികളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ഓട്ടോറിക്ഷയിൽ തട്ടി വീഴാണ് അപകടം. പരിക്കേറ്റ ആഷിഫയെയും കുട്ടികളെയും ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement