ഗുരുവായൂരിൽ കെട്ടിട നിർമ്മാണത്തിനിടെ നാലാംനിലയിൽ നിന്ന് വീണ് യുവാവിന് പരിക്ക്

11

ഗുരുവായൂരിൽ കെട്ടിട നിർമ്മാണത്തിനിടയിൽ നാലാംനിലയിൽ വീണ് യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അഭിലാഷ് (25) ആണ് പരിക്കേറ്റത്. ദേവകി സിനിമ തീയേറ്ററിന് സമീപത്തെ കെട്ടിട നിർമ്മാണത്തിനിടെയാണ് അപകടം. നാലാം നിലയിൽ ജോലിക്കിടയിൽ കാൽ തെറ്റി വീഴുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ അഭിലാഷിനെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു