ഗുരുവായൂരിൽ വൻ അപകടം: ദേവസ്വം ക്വാർട്ടേഴ്സ് കെട്ടിടം ഇടിഞ്ഞു താഴ്ന്നു; ഒരു നില മണ്ണിനടിയിൽ

141

ഗുരുവായൂർ ദേവസ്വം കെട്ടിടം തകർന്നു വീണു. ദേവസ്വ ജീവനക്കാർ താമസിക്കുന്ന മൂന്ന് നിലയുള്ള ദേവസ്വം ക്വാർട്ടേഴ്സ് കെട്ടിടമാണ് ഭാഗീകമായി തകർന്നത്. വൈകീട്ടാണ് സംഭവം. മൂന്നാം നിലയിൽ ജീവനക്കാരിൽ ചിലർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും ആളപായമില്ല. കെട്ടിടം ഒരു ഭാഗം ഇടിഞ്ഞ് ഭൂമിയിലേക്ക് താഴുകയായിരുന്നു. തറനിരപ്പിൽ നിന്നും നാലടിയിലധികം താഴ്ന്ന് പോയി ഒരു നില മണ്ണിനടിയിലാണ്. ഇവിടെയുണ്ടായിരുന്ന താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.

Advertisement
Advertisement