ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മാല്യങ്കര പാലത്തിനടുത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു

6

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മാല്യങ്കര പാലത്തിനടുത്ത് അങ്ങാടി പരിസരത്ത് കെട്ടിയിട്ടിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മുനമ്പം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫീനിക്സ്, തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ലേഡി ഓഫ് മിറാക്കിള്‍,എന്നീ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.
ഫീനിക്‌സ് ബോട്ടിലെ ജോലിക്കാരായ തൊഴിലാളികള്‍ ഗ്യാസ് അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടര്‍ന്നത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

Advertisement
Advertisement