ചാവക്കാട് ഒമ്പത് വയസുകാരനെ തെരുവ്നായ് ആക്രമിച്ചു; മുഖവും ശരീര ഭാഗങ്ങളും കടിച്ചു പറിച്ചു

7

ചാവക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ ഒമ്പതുകാരന് പരിക്ക്. ബ്ലാങ്ങാട് ഇരട്ട പുഴ സ്കൂളിന് സമീപം കല്ലിങ്ങൽ നിഷാബിന്റെ മകനും പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ നിഹാലിനെയാണ് തെരുവ്നായ് ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്നിരുന്ന നിഹാലിന് നേരെ തെരുവ്നായ് ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കവിളത്തും കയ്യിലും ശരീരത്തിന്റെ പുറത്തും കടിച്ചു. കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement