ചാവക്കാട് തിരുവത്രയിൽ മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു: മരിച്ചത് പുത്തൻ കടപ്പുറം സ്വദേശി

11
8 / 100

ചാവക്കാട് തിരുവത്രയിൽ മിനി ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തന്‍ കടപ്പുറം ഹസൈനരകത്തു വീട്ടിൽ അജ്മല്‍ (19) ആണ് മരിച്ചത്. മണത്തല അയിനിപ്പുള്ളിയിലാണ് അപകടം. അജ്മൽ സഞ്ചരിച്ചിരുന്ന ബൈക്കും ഇറച്ചിക്കോഴി കയറ്റി വന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെട്രോൾ പമ്പ് ജീവനക്കാരനാണ് അജ്മൽ