ചാവക്കാട് ദേശീയ പാതയിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു; ജീപ്പിനിടയിൽപ്പെട്ട കാൽനടയാത്രികന് ഗുരുതര പരിക്ക്

17

ചാവക്കാട് ദേശീയ പാതയിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ച് മറിഞ്ഞ് അപകടത്തിൽ കാൽനടയാത്രികന് പരിക്ക്. പാപ്പാളി സ്വദേശി മാലിക്കുളം സക്കറിയയുടെ മകൻ ഫർഷാദ് (16) ആണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെ മന്ദലാംകുന്ന് ജുമാമസ്ജിദിന് മുന്നിലാണ് അപകടം. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തൂണിലും ജുമാമസ്ജിദിന്റെ ഖബർസ്ഥാനിലെ മതിലിലും ഇടിച്ച് തകർത്തു. ഈ സമയത്ത് റോഡിലൂടെ നടന്ന് പോയിരുന്ന ഫർഷാദിൻറെ മേലേക്ക് ആണ് ജീപ്പ് മറിഞ്ഞത്. ഫർഷാദിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്നതാണ് ജീപ്പ് എടപ്പാൾ നടുവട്ടത്തേക്ക് പോവുകയായിരുന്നു. ജീപ്പ് യാത്രികർക്ക് സാരമായ പരിക്കുകളില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Advertisement
Advertisement