ചാവക്കാട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

13

ചാവക്കാട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിത്തത്. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഇത് ഒഴുക്കിൽപെട്ട് കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവയിൽ ഒരു മൃതദേഹം കരക്കടിഞ്ഞത്. കാണാതായ അടുത്തയാൾക്കായി ഉച്ചകഴിഞ്ഞ് ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തും.

Advertisement
Advertisement