ചാവക്കാട് മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിൽ രണ്ട് പേർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

22
8 / 100

ചാവക്കാട് മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ രണ്ട് പേർ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ശരീഫ് ആണ് മരിച്ചത്. തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ശരീഫുൾപ്പെടെ അഞ്ചംഗ സംഘം മന്ദലാംകുന്ന് കടപ്പുറത്ത് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ തിരയിലകപ്പെടുകയായിരുന്നു.