ചിറ്റണ്ട കണ്ടൻചിറ വനത്തിൽ അഗ്നിബാധ; ഉണങ്ങിയ അക്കേഷ്യ മരങ്ങൾ കത്തി നശിച്ചു

8

എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് കണ്ടൻചിറ വനത്തിലെ ചെറുചക്കി ചോലക്ക് സമീപം അഗ്നിബാധ ഉണ്ടായി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും വാച്ചർമാരും ചേർന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. വനത്തിൽ മരംമുറി നടക്കുന്നതിനാൽ മുറിച്ചിട്ട അക്കേഷ്യ മരത്തിന്റെ ഉണങ്ങിയ കമ്പുകളാണ് അഗ്നിബാധയിൽ കത്തിനശിച്ചത്.

Advertisement
Advertisement